Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksu

പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച സം​ഭ​വം; കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്

ക​ൽ​പ്പ​റ്റ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ൽ​പ​റ്റ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗൗ​തം ഗോ​കു​ൽ​ദാ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ച​തി​നു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ൽ​പ​റ്റ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സും നേ​താ​ക്ക​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​നി​ട​യി​ൽ ഗൗ​തം കൈ​യു​യ​ർ​ത്തി പോ​ലീ​സു​കാ​ര​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ പ്ര​ച​രി​ക്കു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി​യേ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യേ​യും ക​രി​ങ്കൊ​ടി കാ​ണി​ച്ചു

ക​ണ്ണൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യേ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തു​വ​രെ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

 

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​നു​ശേ​ഷം സു​രേ​ഷ് ഗോ​പി​യെ കാ​ണാ​നി​ല്ല, പി​ന്നി​ൽ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണം: പ​രാ​തി​യു​മാ​യി കെ​എ​സ്‌​യു നേ​താ​വ്

തൃ​ശൂ​ര്‍: കേ​ന്ദ്ര​മ​ന്ത്രി​യും തൃ​ശൂ​ർ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി. കെ​എ​സ്‌​യു തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​കു​ല്‍ ഗു​രു​വാ​യൂ​രാ​ണ് തൃ​ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഛത്തീ​സ്ഗ​ഡി​ല്‍ ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​ന്‌​ശേ​ഷം സു​രേ​ഷ് ഗോ​പി​യെ മ​ണ്ഡ​ല​ത്തി​ൽ കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നു​മാ​ണ് ഇ-​മെ​യി​ല്‍ വ​ഴി ന​ല്കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

സു​രേ​ഷ് ഗോ​പി​യെ കാ​ണാ​നി​ല്ലെ​ന്ന് ശ​നി​യാ​ഴ്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും പ്ര​തി​ക​രി​ച്ചി​രു​ന്നു. ക​ന്യാ​സ്ത്രീ​ക​ളു​ടെ വി​ഷ​യ​മ​ട​ക്കം ഉ​ണ്ടാ​യ​പ്പോ​ഴും സു​രേ​ഷ് ഗോ​പി​യെ എ​വി​ടെ​യും ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഒ​ളി​വു​ജീ​വി​ത​ത്തി​ലാ​ണോ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​രി​ഹ​സി​ച്ചി​രു​ന്നു.

District News

പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ളജി​ൽ എ​സ്എ​ഫ്ഐ, കെ​എ​സ്‌​യു സം​ഘ​ർ​ഷം

പാ​ലോ​ട്: പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ൽ എ​സ്എ​ഫ് ഐ, കെ​എ​സ്‌യു ​സം​ഘ​ട്ട​നം. ഇ​രു​ വി​ഭാ​ഗ​ങ്ങ​ളും പ​ര​സ്പ​രം കൊ​ടി​മ​ര​ങ്ങ​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു. പാ​ലോ​ട് പോ​ലീ​സെ​ത്തി സം​ഘ​ട്ട​നം നി​യ​ന്ത്രി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു കോ​ള​ജി​ന് അ​വ​ധി ന​ൽ​കി. ഡി​ഗ്രി പ്ര​വേ​ശ​നോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്‌​യു സ്ഥാ​പി​ച്ചി​രു​ന്ന കൊ​ടി​ക​ൾ കാ​ണാ​താ​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. കൊ​ടി​ക​ൾ എ​സ്എ​ഫ്ഐ എ​ടു​ത്തു​മാ​റ്റി​യെ​ന്നാ​രോ​പി​ച്ചു എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​ക​ൾ പ​ര​സ്യ​മാ​യി കെ​എ​സ്‌​യു ന​ശി​പ്പി​ച്ചു.

ഇ​തി​നെ തു​ട​ർ​ന്ന് കെ​എ​സ്‌​യു​വി​ന്‍റെ കൊ​ടി​മ​രം എ​സ്എ​ഫ്ഐ​യും ന​ശി​പ്പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടി. തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​മ​ര​ത്തി​നു പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. എ​ന്നാ​ൽ പോ​ലീ​സ് കാ​വ​ലി​നെ അ​വ​ഗ​ണി​ച്ച് എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​മ​രം കെ​എ​സ്‌​യു വീ​ണ്ടും ന​ശി​പ്പി​ച്ചു.

ഇ​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും പ​രി​ക്കു​ണ്ട്. ഇ​ന്ന് ഇ​രു കൂ​ട്ട​രെ​യും സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി കെ.​എ​സ്. അ​രു​ൺ അ​റി​യി​ച്ചു.

Kerala

കോ​ഴി​ക്കോ​ട്ട് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​ക്ക് നേ​രെ കെ​എ​സ്‌​യു​വി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. കോ​ഴി​ക്കോ​ട്ട് വ​ച്ചാ​ണ് സം​ഭ​വം. മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് ക​രി​ങ്കൊ​ടി കാ​ട്ടി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ഇ​വ​രെ ഇ​വി​ടെ​നി​ന്ന് മാ​റ്റി​യ ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ക​ട​ന്നു​പോ​കാ​നാ​യ​ത്.

Latest News

Corehub Up